ചേലേരി :- ചേലേരിയിലെ പഴയകാല പൊതുപ്രവർത്തകരായ യു.കെ നാരായണന്റെ പേരിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന യു.കെ നാരായണൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നാളെ മേയ് 3 ഞായറാഴ്ച രാവിലെ 10 മണിക്ക് ചേലേരി ചന്ത്രോത്ത് കണ്ടി മടപ്പുരക്ക് സമീപം നടക്കും.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിജു ഉദ്ഘാടനം നിർവഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ അധ്യക്ഷത വഹിക്കും. വായനശാലയ്ക്കുള്ള പുസ്തകം ഏറ്റുവാങ്ങൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര നിർവഹിക്കും.
