ഒറ്റപ്പാലം :- ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റു. പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ആണ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം ഉണ്ടായത്.
ഏറെനേരം തിരഞ്ഞാണ് ട്രാക്കിൽ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടുപിടിച്ചത്. പരുക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിയാനായിട്ടില്ല.
