കൊട്ടിയൂരിലേക്കുള്ള എള്ളെണ്ണ സംഘം പുറപ്പെട്ടു


അഞ്ചരക്കണ്ടി :- കൊട്ടിയൂരിലെ പെരുമാൾ സന്നിധിയിലേക്കുള്ള എള്ളെണ്ണ സംഘം യാത്രതിരിച്ചു. ഭക്തിനിർഭരമായ ചടങ്ങുകൾക്കും വിവിധ പൂജകൾക്കും ശേഷം പടുവിലായിയിലെ കിള്ളിയോട്ട് തറവാടിൽ നിന്ന് വ്യാഴാഴ്ചയാണ് സംഘം പുറപ്പെട്ടത്. പ്രക്കൂഴം മുതൽ വ്രതം നോൽക്കുന്ന വ്രതക്കാരുമടങ്ങുന്ന തറവാട്ടിലെ മുതിർന്ന അംഗം കിള്ളിയോട്ട് സദാനന്ദൻ കാരണവരുടെ നേതൃത്വത്തിൽ കിള്ളിയോട്ട് രാമകൃഷ്ണൻ, തറവാട്ടംഗങ്ങളായ ഷാജി, പ്രസാദ്, അന്തിത്തിരിയൻ ജനാർദനൻ, പുരുഷോത്തമൻ കോമരം, സനേഷ്, അഡ്വ. രാഗേഷൻ, ഷിനോജ് എന്നിവരുൾപ്പെടെ 12 അംഗ സംഘമാണ് കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.

ഇക്കരെ കൊട്ടിയൂരെത്തുന്ന സംഘം കൊട്ടിയൂർ പെരുമാളിൻ്റെ 'അടിയന്തിര യോഗം' മുൻപാകെയാണ് എള്ളെണ്ണ സമർപ്പണം നടത്തുക. സംഘം മേയ് 21 ന് രാത്രി കിള്ളിയോട്, കോളത്ത്, കുന്നുമ്മൽ, മഠത്തിൽ, വടക്കേയിൽ എന്നീ അഞ്ച് താവഴികളുടെയും കുടുംബക്ഷേത്രമായ ആറളം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും മേയ് 22 ന് രാത്രി മണത്തണ കുണ്ടൻ മഹാവിഷ്ണുക്ഷേത്രത്തിലും തങ്ങിയശേഷം 23 ന് രാവിലെ 9.30 ഓടെ പെരുമാൾ സന്നിധിയിലെത്തും.

കൊട്ടിയൂർ വൈശാഖ മഹോത്സവകാലമത്രയും അക്കരെ കൊട്ടിയൂരിൽ തെളിയുന്ന എല്ലാ ദീപങ്ങളും കിള്ളിയോട്ട് തറവാട് അരൂഢത്തിൽ നിന്ന് സമർപ്പിക്കുന്ന എള്ളെണ്ണയിലാണ്. കിള്ളിയോട്ട് തറവാട്ടിൽ പുതുക്കിപ്പണിത ചക്കാലയിൽനിന്ന് വ്രതശുദ്ധിയോടെ ആട്ടിയെടുത്ത 120 ലിറ്റർ എള്ളെണ്ണയുൾപ്പെടെ 500 ലിറ്റർ ആണ് തറവാട്ടംഗങ്ങൾ നേർച്ചയായി പെരുമാളിന് സമർപ്പിക്കുന്നത്. അഞ്ച് താവഴികളെയും പ്രതിനി ധാനം ചെയ്ത് അഞ്ച് ലിറ്റർ എള്ളെണ്ണ അലങ്കരിച്ച കുംഭത്തിൽ തലയിലേറ്റി യും ബാക്കി എള്ളെണ്ണ രണ്ട് വാഹന ങ്ങളിലുമായാണ് യാത്ര.തറവാട്ടിലെ ഒരു വ്രതക്കാരൻ കൊ ട്ടിയൂർ ഭണ്ഡാര എഴുന്നള്ളത്ത് ദിവസം മുതൽ അക്കരെ കൊട്ടിയൂരിൽ താ ത്‌കാലികമായി കെട്ടുന്ന കോവിലകം കയ്യാലയിൽ തൃ ക്കലശാട്ട് നാൾ വരെ വ്രതശുദ്ധിയോ ടെ താമസിച്ചാണ് പെരുമാളിന് ഓരോ ദിവസവും എള്ളെണ്ണ സമർപ്പണം നട ത്തിവരുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള പടുവി ലായിയിലെ വാണിയ സമുദായത്തി ലെ കിള്ളിയോട്ട് തറവാട്ടിനാണ് കൊട്ടി യൂർ പെരുമാളിനുള്ള എള്ളെണ്ണ സമർ പ്പണത്തിനുള്ള ചുമതല. മുൻ തലമുറ ക്കാർ കൊട്ടിയൂർ പെരുമാളിന് അഞ്ച് കുറ്റി എള്ളെണ്ണയായിരുന്നു സമർപ്പി ച്ചിരുന്നത്. കാലക്രമത്തിൽ 90 വർഷത്തോളം മുടങ്ങിക്കിടന്ന ഈ ചടങ്ങ് കഴിഞ്ഞ അഞ്ച് വർഷമായി കിള്ളിയോട് തറവാ ട് കുടുംബ താവഴി ചാരിറ്റബിൾ ട്രസ്റ്റി ന്റെ നേതൃത്വത്തിലാണ് പുനരാരംഭിച്ച ത്. കഴിഞ്ഞവർഷങ്ങളിൽ 35-40 ടിൻ എള്ളെണ്ണയാണ് പെരുമാളിന് സമർപ്പി ച്ചിരുന്നത്. അഡ്വ. കെ.രാജേഷൻ പ്ര സിഡന്റായും കുന്നുമ്മൽ അനിൽകു മാർ സെക്രട്ടറിയുമായ 127 അംഗ ട്രസ്റ്റി നാണ് ഇപ്പോഴത്തെ ചുമതല.

Previous Post Next Post