പൊന്മുടിയിൽ നിയന്ത്രണം വിട്ട വാഹനം കുഴിയിലേക്ക് മറിഞ്ഞ് വിനോദയാത്രയ്ക്കെ‌ത്തിയ ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം


പൊന്മുടി :- കല്ലാർ - പൊന്മുടി റോഡിൽ വാഹനാപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം.അനീഷ് ഷാലു ദമ്പതികളുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. പൊന്മുടിയിൽ വിനോദയാത്രയ്ക്കെ‌ത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 

ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊൻമുടിയിൽ നിന്ന് തിരച്ചിറങ്ങി വരുന്ന വഴിയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. വൈകുന്നേരം 7 മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ 9 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post