മാണിയൂർ :- എം എസ് എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിയിൽ നടത്തപ്പെടുന്ന പഠനോപകരണ വിതരണോദ്‌ഘാടനം
സംഘടിപ്പിച്ചു. മാണിയൂർ സെൻട്രൽ എ എൽ പി സ്കൂളിൽ വെച്ച് നടന്ന പരിപാടി എം എസ് എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജസീം വേശാലയുടെ അധ്യക്ഷതയിൽ
യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജ.സെക്രട്ടറി ഷജീർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു .എം എസ് എഫ് കണ്ണൂർ ജില്ലാ ജ.സെക്രട്ടറി റംഷാദ് കെ പി, തളിപ്പറമ്പ മണ്ഡലം ജ.സെക്രട്ടറി ഫായിസ് കുപ്പം, അബ്ദുൽ കാദർ മൗലവി,കെ കെ എം ബഷീർ മാസ്റ്റർ,ഹാഷിം ഇളമ്പയിൽ,പി കെ ബഷീർ,ജുവൈരിയത്ത് കെ വി,പി കെ ബുഷ്‌റ,വിനോദ് പി കെ, അഷ്‌കർ വാഫി, മുഹ്സിൻ വേശാല,സിനാൻ എസ് കെ തുടങ്ങിയവർ സംസാരിച്ചു
