മുംബൈ :- ഇന്ത്യയിൽ നിന്നുള്ള പഞ്ചസാരയുടെ കയറ്റുമതി താത്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. ശുദ്ധീകരിച്ചതും അല്ലാത്തതുമായ പഞ്ചസാര സെപ്റ്റംബർ 30 വരെയോ അല്ലെങ്കിൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെയോ കയറ്റുമതി പാടില്ലെന്നാണ് ഉത്തരവ്. ഇതുവരെ നിയന്ത്രിതരീതിയിൽ പഞ്ചസാര കയറ്റുമതി അനുവദിച്ചിരുന്നു. ഈ നയത്തിലാണ് സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.
നിലവിലെ തീരുവനിരക്കിലെ ക്വാട്ടയനുസരിച്ച് യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യിൽ നിരോധനം ബാധകമാകില്ല. ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. സെപ്റ്റംബറിലവസാനിക്കുന്ന സീസണിൽ 3.2 കോടി ടൺ പഞ്ചസാര ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
