കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാനവും ഹെൽപ്പ് ഡെസ്കും നാളെ മുതൽ ആരംഭിക്കും


കൊട്ടിയൂർ :- IRPC യുടെയും ടെമ്പിൾ കോഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൊട്ടിയൂർ തീർഥാടകർക്കായി അന്നദാനവും ഹെൽപ്പ് ഡെസ്കും ഞായറാഴ്ച ആരംഭിക്കും. 3000 തീർഥാടകർക്കാണ് ദിവസവും അന്നദാനം ഒരുക്കുന്നത്. 12 വർഷമായി ഐ.ആർ.പി.സിയുടെയും ടെമ്പിൾ കോഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ അന്നദാനം നടത്തുന്നുണ്ട്. 

24 മണിക്കൂറും ഹെൽപ്പ് ഡെസ്റ്റും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആം ബുലൻസിന്റെയും സേവനവും ലഭ്യമാക്കും. ഐ.ആർ.പി.സി ഉപദേശകസമിതി ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എ രജീഷ് അധ്യക്ഷനായി. കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി എൻ.പ്രശാന്ത്, എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ, അഡ്വ. എം.രാജൻ, നവ്യ സുരേഷ്, കെ.എൻ സുനീന്ദ്രൻ, സി.മനോജ് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post