കൊട്ടിയൂർ വൈശാഖോത്സവം ; നീരെഴുന്നള്ളത്ത് നാളെ


കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നാളെ മേയ് 23 ശനിയാഴ്ച നടക്കും. ബാവലിതീർഥം കൊണ്ട് അക്കരെ കൊട്ടിയൂരിലെ സ്വയംഭൂവും പരിസരവും ശുദ്ധിയാക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്. 

മേയ് 28 ന് നടക്കുന്ന നെയ്യാട്ടത്തോടെയാണ് വൈശാഖോത്സവം ആരംഭിക്കുന്നത്. അന്നുതന്നെ മുതിരേരിവാൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. മേയ് 30 മുതലാണ് സ്ത്രീകൾക്ക് പ്രവേശനം ആരംഭിക്കുന്നത്.

Previous Post Next Post