കണ്ണാടിപ്പറമ്പ് :- ചവിട്ടടിപ്പാറ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാം വാർഷികാഘോഷം ഇന്നും നാളെയുമായി (മേയ് 9, 10) ചവിട്ടടിപ്പാറ ബാങ്കിന് സമീപം വെച്ച് നടക്കും. ഇന്ന് മെയ് 9 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ അംഗൻവാടി, എൽ.പി, യു.പി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. രാത്രി 8 മണിക്ക് കണ്ണൂർ രാഗലയം അവതരിപ്പിക്കുന്ന കരോക്കെ നൈറ്റ് ഉണ്ടായിരിക്കുന്നതാണ്.
നാളെ മേയ് 10 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സർഗ്ഗ സന്ധ്യ. വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. കെ.ഷീബ അധ്യക്ഷത വഹിക്കും.

