മയ്യിൽ :- ആഫ്രിക്കൻ ഒച്ച് നശീകരണവുമായി ബന്ധപ്പെട്ട് മയ്യിൽ ഗ്രാമപഞ്ചായത്ത് മേച്ചേരി വാർഡിൽ രൂപീകരിച്ച വിവിധ ക്ലസ്റ്റർ കൺവീനർമാരുടെ യോഗം കിളിയളം വായനശാലയിൽ വെച്ച് ചേർന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും കമ്മിറ്റി ചെയർമാനുമായ എ. ഇ പ്രജുൽ അധ്യക്ഷത വഹിച്ചു.
ഇതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തി. കമ്മിറ്റി കൺവീനർ കെ. ശാലിനി സ്വാഗതം പറഞ്ഞു. ആദ്യഘട്ടം എന്ന നിലയിൽ എല്ലാ വീടുകളിലേക്കും 3 പാക്കറ്റ് ഉപ്പ് വിതരണം ചെയ്തു. വരും ദിവസങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി ഒച്ചിനെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ യോഗത്തിൽ തീരുമാനമായി.
