പാലക്കാട് :- ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണ്‌ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാറാണ് (57) മരിച്ചത്. രാവിലെ 9 മണിക്കാണ് സംഭവം. വീട്ടിൽ കഞ്ഞിക്കൊപ്പം കറി വയ്ക്കാൻ വേണ്ടി ചക്കയിടാൻ കയറിയതാണ്.
പെട്ടെന്ന് ബാലൻസ് തെറ്റുകയും താഴേക്ക് വീഴുകയുമാണ് ഉണ്ടായത്. പ്ലാവിൽ ചുവട്ടിലെ കല്ലിൽ തല തട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. ഉടൻതന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
