ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ 35 മത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി ആചരിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ ,മണ്ഡലം ഭാരവാഹികളായ കെ.പി അനിൽകുമാർ, പി.വേലായുധൻ, KSSPA കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് സി.വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.സി സന്തോഷ് കുമാർ, കെ.ഭാസ്കരൻ, കെ.രാജേഷ്, എം.രജീഷ്, കെ.കലേഷ്, എം.പി പ്രഭാകരൻ, കെ.രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.

