കണ്ണൂർ :- കണ്ണൂർ AKG ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതികൾ വീണ്ടും പിടിയിലായി. സിപിഎം പ്രവർത്തകരായ പെരളശ്ശേരി സ്വദേശി അമൽ, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗര മധ്യത്തിൽ ഒളിവിൽ കഴിയവേ കണ്ണൂർ എസിപിയുടെ സ്ക്വാഡ് ആണ് പിടികൂടിയത്. അഴീക്കോട് മൂന്നുനിരത്തിൽ ബിജെപി പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പ്രതികളായിരുന്നു ഇരുവരും. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോലീസ് കാവൽ ഏർപ്പെടുത്തുകയായിരുന്നു.
പോലീസിനെ പിടിച്ചുതള്ളിയാണ് നാല് സഹപ്രവർത്തകരുടെ സഹായത്തോടെ പ്രതികൾ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച നാല് ഡിവൈഎഫ്, എസ്എഫ്ഐ പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യ നിർഹണത്തിൽ ജാഗ്രത കുറവ് കാണിച്ച സിപിഒ മാരായ സുമിത്, മിഥുൻ എന്നിവരെ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശ പ്രകാരം സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തിരുന്നു.
