ജയരാജന് അനുകൂലമായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ് ഉയർന്നു


ധർമ്മടം :- പി.ജയരാജന് അനുകൂലമായി പിണറായി വിജയന്റെ മണ്ഡലത്തിലും ഫ്ലക്സ് ബോർഡ് ഉയർന്നു. ധർമ്മടത്തെ കടമ്പൂർ ആഡൂരിലാണ് ബോർഡ് സ്ഥാപിച്ചത്. 'പി.ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ' എന്ന പ്രധാന തലക്കെട്ടോടെയാണ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്.

പി.ജയരാജന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലെ വാചകം 'തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച ചെയ്ത‌് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ വിശ്വാസ്യതക്ക് മങ്ങലേൽക്കും' എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്.

Previous Post Next Post