റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റേണ്ട ; ഡ്രൈവറുടെ ലൈസൻസ് തെറിക്കും


തിരുവനന്തപുരം :- റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചു തുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞു കയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. റെയിൽവേയുടെ പരാതി യിൽ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർ.ടി.ഒ മാർക്ക് നിർദേശം നൽകി. റെയിൽവേ നൽകുന്ന പരാതിയിൽ നിലവിൽ പോലീസ് കേസെടുക്കുന്നുണ്ട്.

Previous Post Next Post