'വന്ദേമാതര'ത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി ; അപമാനിച്ചാൽ തടവും പിഴയും ശിക്ഷ


ന്യൂഡൽഹി :- ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ 'ജനഗണമന'യ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. വന്ദേമാതരത്തെ അപമാനിക്കുന്നവർക്കോ ആലപിക്കുമ്പോൾ തടസ്സപ്പെടുത്തുന്നവർക്കോ തടവുശിക്ഷയും പിഴയും ഉൾപ്പെടെ കർശനനടപടിയുണ്ടാകും. അപമാനിക്കുന്ന ഏതൊരു പ്രവൃത്തിയും ജാമ്യമില്ലാക്കുറ്റമായി കണക്കാക്കും. ദേശീയ ഗീതത്തിനും ഗാനത്തിനും ഇനി ഒരേ നിയമപരിരക്ഷയും ആദരവും ലഭിക്കും. ഇതിനായി നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

Previous Post Next Post