കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ എടക്കൈ ചേലേരി 1st അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതുതായി അങ്കണവാടിയിലേക്ക് എത്തിയ കുട്ടികളെ സ്നേഹോപഹാരങ്ങൾ നൽകി സ്വീകരിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി അംഗൻവാടി ടീച്ചറും രക്ഷിതാക്കളും ചേർന്ന് പായസവും ഭക്ഷണവും ഒരുക്കി. 2025-26 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾ അംഗൻവാടിയിലേക്ക് ഫ്രിഡ്ജ് സ്നേഹസമ്മാനമായി കൈമാറി.
വാർഡ് മെമ്പർ ദീപ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ വത്സൻ മാസ്റ്റർ, 18-ാം വാർഡ് മെമ്പർ റിസ്‌വാന,മഹിളാ സമാജം സൗദ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീധരൻ സംഘമിത്ര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സൻ എന്നിവർ പങ്കെടുത്തു. ശ്രീജ ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡന്റ് മൃദുല നന്ദിയും പറഞ്ഞു. ദീർഘകാലം തപാൽ സേവനരംഗത്ത് പ്രവർത്തിച്ച് വിരമിച്ച മുൻ പോസ്റ്റ്മാൻ പി.വി പവിത്രനെയും, യുവ സംരംഭക എൽ.ലൈലയെയും ചടങ്ങിൽ ആദരിച്ചു.









