മയ്യിൽ :- SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും, 9 വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ മയ്യിൽ ടാഗോർ കോളേജ് അനുമോദിച്ചു. മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സീനിയർ അദ്ധ്യാപകൻ കെ.മനോജ് ഉദ്ഘാടനം നിർവ്വഹിച്ചു.
എം.സി ഷീല അധ്യക്ഷത വഹിച്ചു. സി.സി വിനോദ് കുമാർ, എ.സുരേന്ദ്രൻ, കെ.പി വിശ്വനാഥൻ, കെ.സി സീമ, ടി.ഒ സിന്ധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വി.വി.എം ദേവദാസൻ സ്വാഗതം പറഞ്ഞു.
