കൊളച്ചേരിപ്പറമ്പ് :- ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊളച്ചേരിപ്പറമ്പിൽ വീടിന് നാശനഷ്ടം. കൊളച്ചേരിപ്പറമ്പ് കനാലിന് സമീപത്തെ സുജാത സുഗതൻ്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. വീടിന്റെ ഷീറ്റിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ സമീപത്തെ തേക്ക് മരം പൊട്ടി വീഴുകയായിരുന്നു.
സമീപത്തെ പറമ്പുകളിൽ വളർന്നു നിൽക്കുന്ന തേക്ക് മരങ്ങൾ വൻ അപകട ഭീഷണി ഉയർത്തുകയാണെന്നും ബന്ധപ്പെട്ടവർ ഇടപെട്ട് മരം മുറിച്ച് മാറ്റി സമീപത്തെ വീടുകൾക്കും താമസക്കാർക്കും സംരക്ഷണം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
