തിരുവനന്തപുരം :- സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും ഇന്ന് ചേരും. നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതി യോഗവും ചേരും. പ്രതിപക്ഷ നേതാവ് ആരെന്നത് സംബന്ധിച്ചും യോഗങ്ങളിൽ ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുമായി ബന്ധപ്പെട്ട് താഴെത്തട്ടിൽ നിന്നുള്ള പരിശോധനയ്ക്ക് കഴിഞ്ഞ സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. അതിന്റെ പ്രവർത്തനങ്ങൾക്കും യോഗം രൂപം നൽകും. കാവൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന കാര്യം
