നായയെ പിടിക്കുന്ന നെറ്റ് സ്കൂട്ടറിന്റെ ഹാൻഡിൽ കുടുങ്ങി ബൈക്ക് യാത്രികരായ അച്ഛനും മകനും സാരമായി പരിക്കേറ്റു


കണ്ണൂർ :- സ്കൂട്ടറിൽ പോകുന്നതിനിടെ ഓവർടേക്ക് ചെയ്‌ത വാഹനത്തിൽ നിന്നും നായയെ പിടിക്കുന്ന നെറ്റ് സ്കൂട്ടറിന്റെ ഹാൻഡിൽ കുടുങ്ങി അച്ഛനും മകനും സാരമായി പരിക്കേറ്റു. പരാതിയിൽ ടൗൺ പോലീസ് പിക് അപ്പ് വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസെടുത്തു. ഏച്ചൂർ മാവിലാച്ചാലിലെ ടി.അനിൽകുമാർ (54) പിതാവ് രാമകൃഷ്ണ‌ൻ എന്നിവർക്കാണ് പരിക്കേറ്റത്. 

ഇന്ന് ബുധനാഴ്ച‌ രാവിലെ 7.15  ഓടെ എളയാവൂർ തുഞ്ചത്താചാര്യ സ്കൂളിനും പെട്രോൾ പമ്പിനുമിടയിലാണ് അപകടം നടന്നത്. പരാതിക്കാരനും പിതാവും റോഡിലേക്ക് തെറിച്ചു വീണു. പിതാവിനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരും കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Previous Post Next Post