ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' ഫീച്ചർ ; അബദ്ധത്തിൽ ഫോട്ടോകൾ പോസ്റ്റ്‌ ആയി പോകുമോയെന്ന പേടി വേണ്ട, ഹൈഡ് ചെയ്യാനും ഓപ്‌ഷനുണ്ട്


ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്നൊരു പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പലരും കണ്ടുകാണും. ഇൻസ്റ്റഗ്രാമിൻ്റെ ഡിഎം ഇൻബോക്സിൽ തെളിഞ്ഞുകാണുന്ന ഇൻസ്റ്റന്റ്സ് ഓപ്ഷൻ പലരിലും ആശയക്കുഴപ്പമുണ്ടാക്കുന്നു. എന്താണ് ഡിഎമ്മിലെ ഈ പുതിയ ഓപ്ഷൻ എന്ന് പലർക്കും മനസിലാവുന്നതേയുള്ളൂ. അബദ്ധത്തിൽ ഫോട്ടോകൾ ഇൻസ്റ്റന്റ്സ് ആയി പോസ്റ്റായി ഇപ്പോൾതന്നെ പുലിവാൽ പിടിച്ചവരുമുണ്ട്. ഇൻസ്റ്റഗ്രാമിലെ പുതിയ ഇൻസ്റ്റൻ്റ്സ് ഓപ്ഷനെ കുറിച്ച് ഇനിയാർക്കും ആശങ്ക വേണ്ട. ഇൻസ്റ്റന്റ്സ് ഫോട്ടോകൾ ഡിലീറ്റ് ചെയ്യാനും, ഇൻസ്റ്റന്റ്സ് ഫീച്ചർ തന്നെ ഹൈഡ് ചെയ്യാനുമുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാമിലുണ്ട്. എല്ലാം വിശദമായി അറിയാം.

എന്താണ് ഇൻസ്റ്റഗ്രാം ഇൻസ്റ്റന്റ്സ്

ഇൻസ്റ്റഗ്രാമിലെ പുതിയ ഫോട്ടോ ഷെയറിംഗ് ഫീച്ചറാണ് ഇൻസ്റ്റന്റ്സ്. നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ ഡിസപ്പിയറിംഗ് രീതിയിൽ പോസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് ഇൻസ്റ്റന്റ്സ് എന്ന ഫീച്ചർ. ഇൻസ്റ്റഗ്രാം ഡിഎം തുറന്നാൽ ഈ ഓപ്ഷൻ കാണാം. ഇൻസ്റ്റന്റ്സിനായി പ്രത്യേക ആപ്പ് പിന്നാലെ വരുന്നുമുണ്ട്. ക്ലോസ് ഫ്രണ്ട്സുമായും മ്യൂച്വൽ ഫോളോവേഴ്‌സുമായാണ് ഇത്തരത്തിൽ ചിത്രങ്ങൾ പങ്കിടാൻ കഴിയുക. സ്റ്റോറികളിൽ നിന്നും ഫീഡ് പോസ്റ്റുകളിൽ നിന്നും വ്യത്യസ്‌തമായി, ആളുകൾ കണ്ടുകഴിഞ്ഞാൽ ഈ ചിത്രം അപ്രത്യക്ഷമാകും. ഇൻസ്റ്റന്റ്സ് ചിത്രങ്ങളോട് ആളുകൾക്ക് സ്വകാര്യമായി റിയാക്ട‌് ചെയ്യുകയും ചെയ്യാം. എന്നാൽ ഇതിന് പബ്ലിക് വ്യൂവേഴ്‌സ് ലിസ്റ്റ് ഉണ്ടാകില്ല.

ഇൻസ്റ്റന്റ്സ് ഫീച്ചർ ഹൈഡ് ചെയ്യാം

ഇൻസ്റ്റന്റ്സ് ഓപ്ഷൻ തുറക്കുമ്പോൾ ക്യാമറ ഐക്കണിൽ, അറിയാതെ ക്ലിക്ക് ചെയ്യുമ്പോൾ അബദ്ധത്തിൽ ചിത്രങ്ങൾ അയക്കപ്പെടുന്നതായി വ്യാപക പരാതി ഇതിനകം ഉയർന്നുകഴിഞ്ഞു. ഫോട്ടോ സെന്റ് ആയാൽ അത് ഉടൻ തന്നെ ഇൻസ്റ്റന്റ്സ് ഫീഡിൽ നിങ്ങളുടെ ക്ലോസ് ഫ്രണ്ട്സിനോ മ്യൂച്വൽ ഫോളോവേഴ്സിനോ തെളിയും. ചിത്രം പോസ്റ്റ് ചെയ്തോട്ടേ എന്ന അനുമതി പോലും ചോദിക്കുന്നില്ല. ഇത് ഈ ഫീച്ചർ വന്നയുടൻ തന്നെ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇൻസ്റ്റന്റ്സ് ഫീച്ചർ ഡിഎമ്മിൽ നിന്ന് ഇനി പറയുന്ന രീതിയിൽ ഹൈഡ് ചെയ്താൽ മതിയാകും.

ഇൻസ്റ്റഗ്രാം തുറന്ന് പ്രൊഫൈലിൽ പ്രവേശിക്കുക. ഏറ്റവും മുകളിൽ വലത് വശത്തായുള്ള ത്രീ-ലൈൻ മെനുവിൽ ടാപ് ചെയ്ത് 'കോണ്ടന്റ് പ്രിഫറൻസസ്' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അവിടെ 'വാട്ട് യൂ സീ' എന്ന ഓപ്ഷൻ കാണാനാകും. അതിൽ പ്രവേശിച്ച് 'ഹൈഡ് ഇൻസ്റ്റന്റ്സ് ഇൻ ഇൻബോക്‌സ് എന്ന ഓപ്ഷൻ ടേൺ ഓൺ ചെയ്താൽ ഇൻസ്റ്റഗ്രാം ഡിഎം ഇൻബോക്സിൽ നിന്ന് ഇൻസ്റ്റന്റ്സ് ഓപ്ഷൻ തന്നെ ഒഴിവാക്കാം.

ചിത്രങ്ങൾ അൺഡു ചെയ്യാനും അൺസെന്റ് ചെയ്യാനുമുള്ള വഴി ഇൻസ്റ്റന്റ്സ് വഴി ചിത്രങ്ങൾ അയച്ചാലുടൻ അത് അൺഡു ചെയ്യാനുള്ള അവസരം ഇൻസ്റ്റഗ്രാം അധികൃതർ നൽകുന്നുണ്ട്. അബദ്ധത്തിൽ പോസ്റ്റ് ആയാലും മറ്റാരും കാണും മുമ്പ് ഫോട്ടോ ഒഴിവാക്കാൻ ഇതുവഴിയാകും. ഇൻസ്റ്റൻ്റ്സിലെ ക്യാമറ സ്ക്രീനിൽ കാണുന്ന 'ആർക്കൈവ് സെക്ഷനിൽ ടാപ് ചെയ്‌ത്‌ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇൻസ്റ്റഗ്രാം നൽകുന്നു.

Previous Post Next Post