കരിങ്കൽക്കുഴി :- പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കർഷക പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവുമായ വി.എം വിഷ്ണുഭാരതീയൻ അനുസ്മരണവും സ്മാരക പ്രഭാഷണവും നാളെ മെയ് 17 ഞായർ വൈകുന്നേരം 4 മണിക്ക് കരിങ്കൽക്കുഴിയിലെ പാൽ സൊസൈറ്റിയിൽ നടക്കും. അഖിലേന്ത്യ ജനകീയ ശാസ്ത്ര ശൃംഖല (AIPSN) യുടെ മുൻ ജനറൽ സെക്രട്ടറിയും ഗ്രന്ഥകാരനുമായ ടി.ഗംഗാധരൻ ഭാരതീയനും കേരളവും എന്ന വിഷയത്തിൽ ഈ വർഷത്തെ സ്മാരക പ്രഭാഷണം നിർവഹിക്കും.
കെ എസ് & എ സി സുവർണ ജൂബിലി സാംസ്കാരികോത്സവം സമാപന പരിപാടിയിൽ അവതരിപ്പിക്കുന്ന ഭാരതീയൻ്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള നാടകത്തിൻ്റെ സ്ക്രിപ്റ്റ് നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥയിൽ നിന്ന് ഏറ്റു വാങ്ങും. അഡ്വ. പി.അജയകുമാർ അധ്യക്ഷത വഹിക്കും. കരിങ്കൽക്കുഴി പാൽ സൊസൈറ്റി ഹാളിലാണ് പരിപാടി.
