കണ്ണൂർ :- കണ്ണൂരിൽ തീവണ്ടി ഇറങ്ങിയാൽ സ്കൂട്ടർ വാടകയ്ക്കെടുത്ത് പയ്യാമ്പലം ബീച്ചും കോട്ടയും അറക്കൽ മ്യൂസിയവും കണ്ട് കറങ്ങി തിരിച്ചുവരാം. അതിനുള്ള സൗകര്യം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തുടങ്ങി. മണിക്കൂർ, ദിവസ വാടകയ്ക്ക് സ്കൂട്ടർ നൽകും. ആധാർ കാർഡ്, ലൈസൻസ് എന്നീ രേഖകളുടെ പകർപ്പ് നൽകണം. ഹെൽമെറ്റ് നൽകും. ജി.പി.എസ് സംവിധാനം ഉണ്ടാകും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി റെയിൽവേയാണ് സ്ഥലം നൽകുന്നത്. കരാറു കാരാണ് സംരംഭം ഒരുക്കിയത്. വിനോദ സഞ്ചാരം ഉൾപ്പെടെ ചെറുദൂര യാത്രാ ആവശ്യങ്ങൾ ക്കും വാഹനം ഉപയോഗിക്കാം. ഉടൻ ഇ-സ്കൂട്ടറും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വാടകയ്ക്ക് ഒരുങ്ങും.
അഞ്ച് സ്കൂട്ടറുകളാണ് നിലവിൽ കണ്ണൂരിലുള്ളത്. അഞ്ചെണ്ണം കൂടി വരും. മണി ക്കൂറിന് 50 രൂപയാണ് നൽകേണ്ടത്. 12 മണിക്കൂറിന് 500 രൂപയും ഒരു ദിവസം (24 മണിക്കൂർ) ന് 750 രൂപയുമാണ് വാടക. ഒരാഴ്ച 3800 രൂപ വാടക നൽകിയും സ്കൂട്ടർ എടുക്കാം. രാവിലെ 8 മണി മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കും. വണ്ടി എടുക്കുന്ന ആൾക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
