മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബ് നിർധന കുടുംബത്തിന് സൗജന്യമായി നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ കട്ടില വെപ്പ് കർമ്മം നടന്നു. മയ്യിൽ ലയൺസ് ക്ലബ്ബ് മെമ്പർ ലയൺ വി.വി വിനോദ് കുമാർ നൽകിയ നാല് സെന്റ് സ്ഥലത്താണ് ക്ലബ്ബിന്റെ രണ്ടാമത്തെ 'ഹോം ഫോർ ഹോംലസ്സ്' പദ്ധതിയുടെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നത്.
ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ടിക്ട് 318E കണ്ണൂർ ഡിസ്ട്രിക്ട് സെക്രട്ടറി ഡോ. എം.വിനോദ് കുമാർ P.M.J.F വിശിഷ്ടാതിഥിയായി. ഡിസ്ട്രിക്ട് കോർഡിനേറ്റർ പി.കെ നാരായണൻ, അഡീഷണൽ കേബിനറ്റ് സെക്രട്ടറി എ.കെ രാജ്മോഹനൻ, പ്രൊജക്ട് കോർഡിനേറ്റർ കെ.പി സുരേന്ദ്രൻ, ട്രഷറർ ഗോപിനാഥ് എന്നിവർ സംസാരിച്ചു.
