കണ്ണാടിപ്പറമ്പ് റെഡ് സ്റ്റാർ ഫുട്ബോൾ ടൂർണമെന്റിൽ റെഡ്സ്റ്റാർ കടന്നപ്പള്ളി ചാമ്പ്യന്മാരായി


കണ്ണാടിപ്പറമ്പ് :- റെഡ് സ്റ്റാർ ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ക്ലാസിക് കണ്ണൂരിനെ പരാജയപ്പെടുത്തി റെഡ്സ്റ്റാർ കടന്നപ്പള്ളി ചാമ്പ്യന്മാരായി. 2-1 സ്കോറിനാണ് റെഡ്സ്റ്റാർ കടന്നപ്പള്ളി വിജയിച്ചത്. കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം അഴീക്കോട് എം.എൽ.എ കെ.വി സുമേഷ് നിർവ്വഹിച്ചു. ഞായറാഴ്ച നടന്ന ആദ്യ സെമി ഫൈനലിൽ തബ്ബെ സ്പോർട്ടിങ് ചാലടിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ക്ലാസിക് കണ്ണൂർ ഫൈനലിൽ പ്രവേശിച്ചിരുന്നത്. 

മത്സരശേഷം നടന്ന സമാപന ചടങ്ങിൽ വിജയികൾക്ക് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അനിൽ കുമാർ ട്രോഫികൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് കുറിയ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഷാജി സ്വാഗതം പറഞ്ഞു. ചടങ്ങിൽ കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.ഗംഗാധരൻ, സി.പി.എം മയ്യിൽ ഏരിയ കമ്മിറ്റിയംഗം കെ.ബൈജു, വാർഡ് മെമ്പർ കണ്ടപ്പൻ രാജീവൻ തുടങ്ങിയവർ സംസാരിച്ചു.





Previous Post Next Post