വീട്ടീന് സമീപത്ത് നിന്നും പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു


തളിപ്പറമ്പ് :- വീട്ടിൽവെച്ച് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടുവം കാവുങ്കലിലെ നമ്പ്രാൻ നാരായണി (77) യാണ് മരിച്ചത്. ഏപ്രിൽ 26 ന് വൈകുന്നേരമാണ് കടിയേറ്റത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 

വീടിനരികിൽ സൂക്ഷിച്ച ചാക്കിൽ നിന്ന് ചകിരിയെടുക്കുന്നതിനിടെ വലതുകൈയിലായിരുന്നു പാമ്പ് കടിച്ചത്. മൂർഖൻ പാമ്പാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. തളിപ്പറമ്പ് ഗ്രാമീണ ബാങ്കിൽ സ്വീപ്പറായിരുന്നു. സഹോദരങ്ങൾ : ബാലൻ, പരേതരായ പാറു, ഗോപാലൻ. 


Previous Post Next Post