വ്യാജരേഖ ചമച്ച് അവയവ കൈമാറ്റം ; ഒരാൾ കൂടി അറസ്റ്റിൽ


കൊച്ചി :- വ്യാജരേഖ ചമച്ച് അവയകൈമാറ്റം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അവയവ കൈമാറ്റത്തിന് ആളുകളെ എത്തിച്ച് നൽകിയ ഇടനിലക്കാരൻ ഡെബിൻ ജോസഫ് ആണ് അറസ്റ്റിലായത്. മുഖ്യപ്രതി നജീബിന്റെ ഡയറിയിൽ നിന്നാണ് ഡെബിനിലേക്ക് പൊലീസ് എത്തിയത്. നജീബും കൂട്ട് പ്രതികളും നിലവിൽ എറണാകുളം റൂറൽ പൊലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്.

21 ഉൾപ്പെടെ വ്യാജ രേഖകളുണ്ടാക്കി ജനപ്രതിനിധികളുടെ പേരുകളിൽ തുടരുന്ന അവയവ കൈമാറ്റത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിലാണ് എറണാകുളം റൂറൽ പൊലീസും കൊച്ചി സിറ്റി കമ്മീഷണറേറ്റും. മുഖ്യപ്രതി നജീബ് കല്ലട്രാസിനെ ചോദ്യം ചെയ്തതിൽ നിന്നും നജീബിന്റെ ഡയറി പരിശോധിച്ചതിൽ നിന്നുമാണ് മറ്റൊരു പ്രതിയിലേക്ക് കൂടി പൊലീസ് എത്തിയത്. ആലപ്പുഴയിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി ഡെബിൻ ജോസഫ്. പാവപ്പെട്ടവരെയും പണത്തിന് ആവശ്യമുള്ളവരെയും പ്രലോഭിപ്പിച്ച് അവയവ കൈമാറ്റ തട്ടിപ്പിൽ പെടുത്തുന്ന ഇടനിലക്കാരനാണ് ഡെബിനെന്ന് പൊലീസ്. 5 ഡെബിൻ വഴിയാണ് പലരും നജീബിലേക്ക് എത്തിയത്.

നേരത്തെ അറസ്റ്റിലായ സണ്ണി വർഗീസുമായും ഡെബിന് അടുപ്പമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ അമ്പലമേട് സ്റ്റേഷനിലെത്തിച്ചു. നിലവിൽ നജീബടക്കം നാല് പ്രതികളാണ് റൂറൽ പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്, അവയവ കൈമാറ്റത്തിൻ്റെ മറവിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നെന്ന സംശയത്തിലും അന്വേഷണമുണ്ട്. നിലവിൽ റൂറൽ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ സിറ്റിയിൽ നിന്നുള്ള അന്വേഷണസംഘവും ചോദ്യം ചെയ്യും.

Previous Post Next Post