കൊളച്ചേരി ഗ്രാമപഞ്ചായത്ത് CDS സംയോജന വികസന സമിതി ചേർന്നു


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് CDS സംയോജന വികസന സമിതി പഞ്ചായത്ത്‌ ഹാളിൽ വെച്ചു നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബിജു മൃഗ സംരക്ഷണ വകുപ്പിന്റെ റാബിസ് വാക്സിനേഷൻ ക്ലാസ് കൈകാര്യം ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി ആന്റണി.എൻ, മെമ്പർ സെക്രട്ടറി ജനേഷ്, വൈസ് പ്രസിഡന്റ്‌ വത്സൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, മുല്ലക്കൊടി ബാങ്ക് സെക്രട്ടറി ചന്ദ്രൻ, കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സുമേഷ്, CDS മെമ്പർമാർ, ADS ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വൈസ് ചെയർപേഴ്സൺ സ്വാഗതവും  അക്കൗണ്ടന്റ് ഷൈമ നന്ദിയും പറഞ്ഞു. 













Previous Post Next Post