നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ൻ്റെ ആഭിമുഖ്യത്തിൽ 'കളിക്കൂട്ടം ഫെസ്റ്റിവ' സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് നോർത്ത് അംബേദ്കർ സാംസ്കാരിക നിലയത്തിൽ നടന്ന ബാലസഭ CDS തല പരിപാടി CDS ചെയർപേഴ്സൺ കെ.ജിഷയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സുധീഷ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീനത്ത് എം.ടി, പതിനൊന്നാം വാർഡ് മെമ്പർ പട്ടൻ ഉഷ, പതിമൂന്നാം വാർഡ് മെമ്പർ നസ്രിയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആർ.പിമാരായ വിദ്യ. കെ, സുനീറ, വിനീത എന്നിവർ ക്ലാസ്സ് കൈാര്യം ചെയ്തു. CDS ഭരണ സമിതി അംഗങ്ങൾ, ബാലസഭ കുട്ടികൾ എന്നിവർ പങ്കെടുത്തു. വൈസ് ചെയർപേഴ്സൺ ഷെൽമ പി.പി സ്വാഗതവും സാമൂഹ്യ വികസന ഉപസമിതി കൺവീനർ വിജിത നന്ദിയും പറഞ്ഞു.

