ഇ.ഡി റെയ്ഡിനെതിരെ CPIM വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി


ചട്ടുകപ്പാറ :- പിണറായി വിജയനെതിരെ നടന്ന ഇ ഡി അനധികൃത റെയ്ഡിനെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.സന്തോഷൻ, എ.ഗിരിധരൻ, കെ.വി പ്രതീഷ്, പി.പി സുരേന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. 

തുടർന്ന് ചട്ടുകപ്പാറയിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെ.ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം എം.വി സുശീല സംസാരിച്ചു. കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു

Previous Post Next Post