തളിപ്പറമ്പ് :- തളിപ്പറമ്പിലെ ഹോട്ടൽ മുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ MDMA യുമായി യുവാവും യുവതിയും പിടിയിൽ.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ ജോസഫിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2.1 ഗ്രാമോളം എംഡിഎംഎ കണ്ടെടുത്തു. പട്ടുവം കുന്നരുര സ്വദേശി മുജീബ് റഹ്മാൻ (33), കർണാടക കോടേഗര സദേശിനി മൈനാസ് മുഷ്കാൻ (23) എന്നിവരാണ് പിടിയിലായത്.
