ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടിത്തം ; 10 പേർ മരിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി :- ദക്ഷിണ ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടിത്തം. മാൽവിയ നഗറിലുള്ള 'ലെമൺ ട്രീ' റസ്റ്റോറന്റിലാണ് ഇന്ന് ബുധനാഴ്‌ച രാവിലെ 8.50 ഓടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ പത്ത് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവരം ലഭിച്ചയുടൻ ഡൽഹി ഫയർ സർവീസിൻ്റെ (DFS) 10 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
