കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗൻവാടികൾക്ക് വേയിംഗ് മെഷീൻ വിതരണം ചെയ്തു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് അംഗൻവാടികൾക്ക് നൽകുന്ന വേയിംഗ് മെഷീൻ വിതരണോദ്ഘാടനം പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ നിർവ്വഹിച്ചു. 

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.വി കോമള അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.രാജൻ, മെമ്പർമാരായ വി.സി ജയപ്രകാശൻ, കെ.അച്ചുതൻ, ജുബൈരിയ കെ.വി, ശൈലജ എം.വി എന്നിവർ സംസാരിച്ചു. സൂപ്പർവൈസർ പ്രഭാവതി സ്വാഗതം പറഞ്ഞു.

Previous Post Next Post