കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്നത് 17 വയസ്സുകാരൻ ; മോഷ്ടാവിനെ നാട്ടുകാർ പിടികൂടി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് 17 വയസ്സുകാരൻ പിടിയിലായി.  മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. ചുമര് കുത്തി തുറന്നായിരുന്നു മോഷണം നടത്തിയത്. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് ചാടിയ ശേഷമാണ് പ്രതി മോഷണം നടത്തിയത്. പ്രതിയായ കുട്ടിക്ക് തലശ്ശേരിയിലും മോഷണക്കേസ് ഉണ്ട്.

കണ്ണാടിപ്പറമ്പ് പുല്ലുപ്പിയിലെ തനിമ ബേക്കറിക്ക് പിറകുവശത്തെ കല്ല് ഇളക്കി മാറ്റിയ നിലയിലായിരുന്നു. പ്രദേശത്ത് മോഷണപരമ്പരകൾ പതിവാകുന്ന സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കണ്ണാടിപ്പറമ്പ് പുല്ലുപ്പി കോട്ടഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലും കവർച്ചാശ്രമം നടന്നിരുന്നു. രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർക്കാനാണ് മോഷ്ടാവ് ശ്രമിച്ചത്. ​

Previous Post Next Post