കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റതൊഴിലാളി മരിച്ചു
കണ്ണൂർ :- കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റതൊഴിലാളി മരിച്ചു. പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് കടന്നൽ കുത്തേറ്റത്. തുടർന്ന് നാട്ടുകാർ ചേർന്ന് പയ്യാവൂർ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂർ AKG ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മരണപ്പെടുകയായിരുന്നു.
