കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ രാമായണ മാസാചാരണം കർക്കിടക മാസത്തിൽ ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ വിപുലമായ പരിപാടികളോടെ നടത്തും. എല്ലാ ദിവസവും ക്ഷേത്രത്തിൽ രാമായണ പാരായണം ഉണ്ടായിരിക്കും.
ജൂലൈ 26 ഞായറാഴ്ച കണ്ണൂർ ജില്ലയിലെ നാലമ്പലങ്ങളിലൂടെയുള്ള തീർത്ഥയാത്ര, ഓഗസ്റ്റ് 2 ഞായറാഴ്ച സമ്പൂർണ്ണ രാമായണ പാരായണ യജ്ഞം എന്നിവയും ഉണ്ടായിരിക്കും. കൂടാതെ മഹാഗണപതി ഹോമം, പ്രഭാഷണങ്ങൾ എന്നിവയും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9562601217, 9946554161
