ചെങ്ങളായി :- ചെങ്ങളായിൽ വ്യാപകമാകുന്ന മയക്കുമരുന്ന് ഉപയോഗങ്ങൾക്കെതിരെ ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ യാത്ര സംഘടിപ്പിച്ചു. ഭരണസമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾ, വിദ്യാർത്ഥികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ യാത്രയിൽ പങ്കാളിയായി. യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.പി വിപിന ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ടൗണിലെ മുഴുവൻ കടകളും സന്ദർശിച്ച് സന്ദേശം കൈമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ രവി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.ബി ബിന്ദു, കെ.സി അമ്മുക്കുട്ടി, പി.വി രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ഒ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. എൻ.നാരായണൻ, ഭാസ്ക്കരൻ എം.കെ , ശൈലേഷ് ബാബു.കെ , സുനീഷ്.കെ, ടി.രാജകുമാർ, കെ.കെ അലക്സാണ്ടർ, സിന്ധു പി.കെ, നഫീസ പി.കെ, ബിജു.ടി , ഹസീന സി.കെ, മിനി കെ.വി, രജിത.പി, സഫൂറ.കെ, കെ.എം.പി മുഹമ്മദ് കുഞ്ഞി, കെ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

