കൊളച്ചേരി :- തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജലഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി മുല്ലക്കൊടി ഇക്കോ ടൂറിസം പദ്ധതിക്ക് സമീപവും കൊളച്ചേരി പഞ്ചായത്തിലും ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നതിന് MLA ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു.
മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് വിനോദ് മാസ്റ്റർ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ഷമീമ, മേജർ ഇറിഗേഷൻ വകുപ്പ്, ഇൻലാൻഡ് നാവിഗേഷൻ വിഭാഗം എന്നിവിടങ്ങളിലെ എൻജിനീയർമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്, മറ്റ് ടൂറിസം ഉദ്യോഗസ്ഥർ, ആർക്കിടെക്ട് യു.മുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പദ്ധതിയുടെ ഭാഗമായി ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും, ഇതിനായി വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തീർത്ഥാടന ടൂറിസത്തെ കേന്ദ്രീകരിച്ച് സമഗ്രമായ ഒരു പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി.
