കമ്പിൽ:- സംഘമിത്ര വായനശാലയുടെ നേതൃത്വത്തിൽ പ്രശ.സ്ത പിന്നണി ഗായിക എസ്. ജാനകിയുടെ അനുസ്മരണവും ഗാനാലാപനവും സംഘടിപ്പിക്കുന്നു. ജൂലൈ 26, ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിലാണ് പരിപാടി നടക്കുന്നത്.
അനുസ്മരണ ചടങ്ങിൽ കെ. രാമകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ‘പാട്ടോർമ്മകൾ’ എന്ന പരിപാടിയിൽ എസ്. ജാനകി ആലപിച്ച പ്രശസ്തമായ ഗാനങ്ങൾ അവതരിപ്പിക്കാൻ ഗായകർക്ക് അവസരമുണ്ടായിരിക്കും.
