കരുവഞ്ചാലിൽ ഓട്ടോ ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി


ആലക്കോട് :- കരുവഞ്ചാലിൽ ഓട്ടോഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷാ (43) ണ് മരിച്ചത്. ഇന്ന് രാവിലെകിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.

വെള്ളത്തിന്‍റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടെയിരുന്നു അപകടമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമാർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post