കമ്പിൽ സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

 


കമ്പിൽ:- കമ്പിൽ സ്വദേശി മുഹമ്മദ് കുഞ്ഞി കെ.എം.പി ഷാർജയിൽ നിര്യാതനായി. 

ഹൃദയാഘാതത്തെ തുടർന്ന് ഷാർജ നാസിറിയയിലെ താമസസ്ഥലത്തുവെച്ചായിരുന്നു അന്ത്യം. രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയിരുന്ന അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരികെ ഷാർജയിലേക്ക് മടങ്ങിയത്.

തുടർനടപടികൾക്കായി മൃതദേഹം ഷാർജ കുവൈത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 ഭാര്യ: സുറയ്യ ചാലിൽ (ചേലേരി മുക്ക്).

 മക്കൾ: മുഹ്സിന സി, മിസാജ് സി, റിസ ഫാത്തിമ സി, മിൻഹ ഫാത്തിമ സി.

Previous Post Next Post