കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കരാട്ടെ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

 


​കണ്ണൂർ:-കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കരാട്ടെ അസോസിയേഷന്റെ 2026-2030 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ നിരീക്ഷകനായി നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് കേരള കരാട്ടെ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ പി. സുനിൽ കുമാർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ബാബു പണ്ണേരി എന്നിവർ നേതൃത്വം നൽകി.

​പുതിയ ഭാരവാഹികൾ:

​ജോസഫ് കെ.ജെ. ബേബി (പ്രസിഡന്റ്)

​അഞ്ജന പി. കുമാർ (സെക്രട്ടറി)

​സുമേഷ് ചടയത്ത് (ട്രഷറർ)

​പി. അമീർ, കെ.എം. മാത്യു (വൈസ് പ്രസിഡന്റുമാർ)

​പ്രശാന്ത് കുമാർ സി.കെ. (ജോയിന്റ് സെക്രട്ടറി)




Previous Post Next Post