വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണം - കർഷക കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി


കുറ്റ്യാട്ടൂർ :- വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് കാർഷിക മേഖലയെ രക്ഷിക്കണമെന്ന് കർഷക കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കുകയാണെന്നും വന്യമൃഗ ശല്യം നേരിട്ട കർഷകർക്ക് നഷ്ട പരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

എം.വി ഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ വി.സുധാകരൻ അധ്യക്ഷത വഹിച്ചു. സി.വാസു, എം.വി ഗോപാലൻ, ടി.വി മൂസ്സാൻ, കെ.സത്യൻ, പി.വി സതീശൻ, പി.ബിജു, എൻ.വി നാരായണൻ, ടി.നൗഫൽ, എം.വി വിജയൻ, കെ.സനിത്ത് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ 

പ്രസിഡന്റ്‌ : വി.സുധാകരൻ,

വൈസ് പ്രസിഡന്റുമാർ : എ.ടി ദാമോദരൻ, കെ.സനിത്ത് 

ജനറൽ സെക്രട്ടറി : കെ.സത്യൻ 

ജോയിന്റ് സെക്രട്ടറിമാർ : കെ.കെ ഷാജി, പി.വി ബാലകൃഷ്ണൻ

ട്രഷറർ : പി.ബിജു 

Previous Post Next Post