മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പ്രതിദിന സർവീസുകൾ ജൂൺ 23 മുതൽ പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാവിലെ 7.45 ന് പുറപ്പെട്ട് 10.05 ന് അബുദാബിയിലെത്തും. തിരികെ പ്രാദേശിക സമയം 11.05 ന് പുറപ്പെട്ട് വൈകുന്നേരം 4.35 ന് കണ്ണൂരിലെത്തും.
ഇൻഡിഗോയുടെ അബുദാ ബിയിലേക്കുള്ള പ്രതിദിന സർവീസ് ജൂൺ 25 ന് തുടങ്ങും. രാവിലെ 10.15 ന് കണ്ണൂരിൽ നിന്ന് തിരിച്ച് 12.25 ന് അബുദാബിയിലെത്തും. തിരികെ പ്രാദേശിക സമയം 1.25 ന് പുറപ്പെട്ട് വൈകുന്നേരം 6.50 ന് കണ്ണൂരിലെത്തും.
