കൊളച്ചേരി :- എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വായനോത്സവത്തിൻ്റെ ഭാഗമായി 'അറിവിൻ്റെ ഷൂട്ടൗട്ട്' പഞ്ചായത്ത് തല ലോകകപ്പ് ക്വിസ് ജൂൺ 26 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോൺഫാറൻസ് ഹാളിൽ വെച്ച് നടക്കും.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഷമീമ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര, മെമ്പർമാരായ പി.കെ.പി നസീർ, കെ.സി.പി ഫൗസിയ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.വത്സൻ, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ ടിൻ്റു സുനിൽ, ഫസീന, റഹ്മത്ത്, ലൈബ്രറി കൗൺസിൽ നേതൃസമിതി ചെയർമാൻ കെ.രാമകൃഷ്‌ണൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
