സർക്കാർ സ്‌കൂളിൽ 3 ദിവസങ്ങളിൽ പരിശോധന നടത്താൻ നിർദ്ദേശം
തിരുവനന്തപുരം :- മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ മൂന്നു ദിവസം പരിശോധന നടത്തും. സ്കൂൾ ഫിറ്റ്നസിൽ പ്രതിസന്ധി ഉടലെടുത്ത സാഹചര്യ ത്തിലും തിങ്കളാഴ്ച തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ പൈതൃകമന്ദിരം തകർന്ന പശ്ചാത്തലത്തിലുമാണ് നിർദേശം. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി പരിശോധന പൂർത്തിയാക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആസിഫ് കെ യൂസഫിന്റെ നിർദേശം.
