കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്ക്


കൊട്ടിയൂർ :- പെരുമാളെ തൊഴാൻ ഭക്തജനത്തിരക്ക്. ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. കർണാടക ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൊട്ടിയൂരിൽ എത്തിയവരിൽ ഏറെയും. ഉച്ചയ്ക്കുശേഷമാണ് തിരക്ക് അൽപ്പമെങ്കിലും കുറഞ്ഞത്.

മണിത്തറയിൽ താത്ക്കാലിക ശ്രീകോവിൽ നിർമാണം പൂർത്തിയായി. ഓട, മുള, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമിച്ചിരിക്കുന്നത്. ബ്രാഹ്മണസ്ഥാനികരുടെ നേതൃത്വത്തിലായിരുന്നു ശ്രീകോവിൽ നിർമാണം നടത്തിയത്. വൈശാഖോത്സവത്തിലെ ആദ്യ ആരാധനയായ തിരുവോണം ആരാധന വെള്ളിയാഴ്ച നടക്കും. നാല് ആരാധനകളാണ് വൈശാഖോത്സവത്തിലുള്ളത്.

Previous Post Next Post