കർഷകർക്ക് ആശ്വാസം ; റബ്ബർ വിലയിൽ കുതിപ്പ്


കോട്ടയം :- ഇടയ്ക്കൊന്നു പിന്നോട്ടിറങ്ങിയ റബർ രാജ്യാന്തര വില വീണ്ടും കുതിക്കുന്നു. കഴിഞ്ഞ മാസം 14 ന് 282 രൂപയിൽ എത്തിയ വില പിന്നീടു താഴോട്ടു പോയിരുന്നു. 28 നു വീണ്ടും 282 രൂപയിൽ എത്തിയ വില 5 ദിവസം കൊണ്ട് 9 രൂപ കൂടി 291 രൂപയിൽ എത്തി. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 ന്  വില കിലോഗ്രാമിന് 291.01 രൂപയാണ്. തായ്ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ മഴയെത്തുടർന്നുണ്ടായ ടാപ്പിങ് മുട ക്കം, ക്രൂഡ് ഓയിൽ വിലവർധന, ഷാങ്ഹായ് ഉൾപ്പെടെയുള്ള വിദേശവിപണികളിൽ ഉണ്ടായ ശക്തമായ ഡിമാൻഡ് എന്നിവയാണു വില ഉയരാൻ കാരണം.

കഴിഞ്ഞ മാസം 14ന് 262 എന്ന റെക്കോർഡ് വിലയിൽ എത്തിയ ആഭ്യന്തര വില കുറഞ്ഞ് 23ന് 252 രൂപയിൽ എത്തിയിരുന്നു. എന്നാൽ, നിലവിൽ രാജ്യാന്തര വിലയ്ക്കെ‌ാപ്പം ആഭ്യന്തര വിലയും ഉയർന്നു. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎ സ്എസ് 4നു വില കിലോയ്ക്ക് 261 രൂപയാണ്. ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4 സ്പോട്ട് വില 262 രൂപയും ലാറ്റക്സ് വില 242 രൂപയുമാണ്.

Previous Post Next Post