കണ്ണാടിപ്പറമ്പ് നിടുവാട്ട് ആഫിയ ക്ലിനിക്കിൽ മൂന്ന് ദിവസത്തെ സൗജന്യ ശിശുരോഗ നിർണ്ണയ ക്യാമ്പിന് ഇന്ന് തുടക്കം


കണ്ണാടിപ്പറമ്പ് :- ശിശുരോഗ ചികിത്സാ വിഭാഗം (പീഡിയാട്രിക് ഒ.പി) പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് നിടുവാട്ടെ ആഫിയ ക്ലിനിക് ജൂൺ 8, 9, 10 തീയതികളിൽ സൗജന്യ ശിശുരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി ക്യാമ്പ് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആഫിയ ക്ലിനിക്കിൽ വെച്ച് നടക്കും. 

പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ ഡോ. അതുൽ സുരേഷ് (MBBS, MD PAEDIATRICS) ക്യാമ്പിൽ കുട്ടികളെ പരിശോധിക്കും. മറ്റെല്ലാ ദിവസങ്ങളിലും  ഡോക്ടറുടെ സേവനം ആവശ്യമായ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 3.30 മുതൽ രാത്രി 7.30 വരെയും ലഭ്യമായിരിക്കും.

ക്യാമ്പിൽ ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ

​പഠന ബുദ്ധിമുട്ടുകൾ

​സംസാര വൈകല്യം

​വാക്സിനേഷൻ

​പനിയോടുകൂടിയ വാശി

​വളർച്ചക്കുറവ്

​മൂത്രസംബന്ധമായ അണുബാധ (UTI)

​ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം

​എല്ല്, പേശി, സന്ധി സംബന്ധമായ പ്രശ്നങ്ങൾ

​വിറ്റാമിൻ D കുറവ്

​അപസ്മാരം

​ചർമ്മരോഗങ്ങൾ

​കൂടാതെ ഡോക്ടർ നിർദ്ദേശിക്കുന്ന ലാബ് ടെസ്റ്റുകൾക്ക് 25% ഡിസ്കൗണ്ടും ഉണ്ടായിരിക്കും. ക്യാമ്പിലെത്തുന്നവർ മുൻ ഡോക്ടറുടെ കുറിപ്പുകളും ബന്ധപ്പെട്ട ടെസ്റ്റ് റിപ്പോർട്ടുകളും കൂടെ കരുതേണ്ടതാണ്. 

​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ഫോൺ : 04972080011, 9947049204

Previous Post Next Post